ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയ്‌ക്കെതിരെ അപമാനകരമായ രീതിയില്‍ ട്വീറ്റ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയ്‌ക്കെതിരെ അപമാനകരമായ രീതിയില്‍ ട്വീറ്റ് പോസ്റ്റ് ചെയ്ത ജോണ്‍ നിവേനെ വിമര്‍ശിച്ച് ജെ.കെ റൗളിങ്.

കോര്‍ബിന്‍ അനുഭാവിയും സ്‌ക്കോട്ടിഷ് എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് ജോണ്‍ നിവേന്‍.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് തെരേസയെ അഭിസാരികയെന്നു വിശേഷിപ്പിച്ച് ജോണ്‍ ട്വീറ്റ് ചെയ്തത്.

മോശം വാക്കുകള്‍ ഉപയോഗിക്കാതെ ഒരു സ്ത്രീയോട് വിയോജിപ്പു പ്രകടിപ്പിക്കാന്‍ സാധിക്കാത്തവര്‍ രാഷ്ട്രീയം ഉപേക്ഷിച്ച് വേറെ പണി നോക്കുവാന്‍ ജോണിനെ അണ്‍ചെയ്ത ശേഷം റൗളിങ് ട്വിറ്ററില്‍ കുറിച്ചു.

Top