ബ്രെക്സിറ്റ്‌ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു

ബ്രെക്‌സിറ്റ് വിഷയത്തില്‍ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. കണ്‍സര്‍വേറ്റീവ് എംപിമാരുടെ യോഗത്തില്‍ രാജിക്കാര്യം അറിയിച്ചേക്കും. ബ്രെക്സിറ്റ് വിഷയം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നു നിയന്ത്രണം പാര്‍ലമെന്റ് ഏറ്റെടുത്തതോടെ രാജിക്കായുള്ള സമ്മര്‍ദ്ദം ഉയരുകയായിരുന്നു.

വിഷയത്തില്‍ ഇനി തീരുമാനമെടുക്കുന്നതു സര്‍ക്കാരല്ല, പാര്‍ലമെന്റായിരിക്കുമെന്ന പ്രമേയം 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പാസ്സായിരുന്നു. പ്രമേയത്തെ എതിര്‍ത്തു 302 പേരും അനുകൂലിച്ച് 329 പേരും വോട്ടു ചെയ്തു. തീരുമാനത്തില്‍ പ്രതിഷേധിച്ച് 3 മന്ത്രിമാര്‍ രാജി വച്ചു.

ബ്രെക്‌സിറ്റ് ഒരു വര്‍ഷം നീട്ടിവെക്കണമെന്ന സഖ്യകക്ഷിയായ ഡെമോക്രാറ്റിക് യൂണിയന്റെ നിലപാടും മേയ്ക്ക് തിരിച്ചടിയായിരുന്നു. ഇതോടൊപ്പം ഹിതപരിശോധന അടക്കമുള്ള ബില്ലുകള്‍ പാര്‍ലമെന്റിന് മുന്നിലെത്തുന്നുണ്ട്.

ബില്ലുകള്‍ വോട്ടിനിടാനും സാധ്യതയുണ്ട്. മുന്‍പ് 2 തവണയഉള്‍ ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോഴും പാസായില്ല. കാതലായ മാറ്റം വരുത്താതെ ഒരു വട്ടം കൂടി അനുവദിക്കാന്‍ കഴിയില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

Top