നരേന്ദ്രമോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു പൊതുതിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. താനൊരു സന്യാസിയായതിനാല്‍ എനിക്ക് ഭാവി അറിയാനാവും. ഇത് ഈ രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. ഏതുമതക്കാരായാലും മരിച്ചവരെ സംസ്‌കരിക്കണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

Top