ഇനി പ്രളയമുണ്ടായാലും സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല !

sabarimala

ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് ഒരുക്കങ്ങൾ ധൃതഗതിയിൽ പമ്പ സന്നിധാനം ഭാഗത്ത് ട്യൂബ് ലൈറ്റുകൾ മാറ്റി 2350 എൽ .ഇ.ഡി ബൾബുകൾ സ്ഥാപിച്ചു. സന്നിധാനത്ത് വൈ ദ്യുത കമ്പികൾ മാറ്റി ഇൻസുലേറ്റഡ് കേബിൾ  സ്ഥാപിച്ചു. സന്നിധാനം ഭാഗത്ത് വൈദ്യുതി കമ്പി മാറ്റി റ്റു റൺ സംവിധാനം ഏർപ്പെടുത്തി.

പമ്പയിൽ ഇലവൻ കെ.വി സ്വിച്ച് യാഡ് സ്ഥാപിച്ചു.പ്രളയത്തിൽ നശിച്ച സർവീസ് റോഡിലെയും മണപ്പുറത്തേയും വൈദ്യുത ലൈനുകൾ  പുനസ്ഥാപിക്കുകയും വൈദ്യുതവിളക്കുകളും സ്ഥാപിച്ചു. ത്രിവേണി സബ്സ്റ്റേഷനിൽ നിന്ന്മരക്കൂട്ടം ഭാഗം വരെ 3.3 കിലോ മീറ്റർ ഭാഗത്ത് ഹൈടെൻഷൻ എ. ഡി.സി ലൈൻ സ്ഥാപിച്ചു.ഇത് മൂലം സന്നിധാനത്ത് ഒരു ലൈനിൽ നിന്നുള്ളവൈദ്യുതി മുടങ്ങിയാലും മറ്റ് രണ്ട് ലൈനുകളിൽ കൂടി മുടക്കം വരാതെ സന്നിധാനത്ത് വൈദ്യുതി എത്തിക്കാൻ കഴിയും പമ്പയിൽ പ്രളയത്തിൽ തകർന്ന ചെറിയ ഇലക്ട്രിക്ക് പോസ്റ്റുകൾ  മാറ്റി പമ്പയിൽ ആദ്യമായി ടവർ പോസ്റ്റുകൾ സ്ഥാപിച്ചു. ഹിൽടോപ്പിൽ നിന്നും പമ്പ നദിക്ക് കുറുകെ  ആറ് ടവർ രൂപത്തിലുള്ള പോസ്റ്റുകൾ സ്ഥാപിച്ചാണ് പമ്പയുടെ മറുകരയിലെക്ക്  വൈദ്യുതി എത്തിച്ചത്. ഇത് മൂലം ഒരു പ്രളയം ഉണ്ടായാലും പമ്പയിലും സന്നിധാ നത്തും വൈദ്യതി മുടങ്ങില്ല.

കക്കാട് സബ് സ്റ്റേഷനിൽ നിന്നും ഭൂഗർഭ കേബിൾ വഴിയാണ് നിലയ് ക്കലിൽ വൈദ്യുതി എത്തിക്കുന്നത്. ഇത് കൂടാതെ എരുമേലി സബ്  സ്റ്റേഷനിൽ നിന്നും ആറര കിലോ മീറ്റർ ഭൂഗർഭ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്ന പ്രവർത്തനം  നടക്കുകയാണ്.2.64 കോടി രൂപ  ചിലവിട്ടാണ്  ഭൂഗർഭ ലൈൻ വലി ക്കുന്നത്. ഒന്നരക്കോടി രൂപ ചില വിട്ടാണ് പമ്പയിൽ സാധരണ പോപ്പ് മാറ്റി  ടവർ രൂപത്തുള്ള പോസ്റ്റ്  സ്ഥാപിച്ചത്.നിലയ്ക്കലിൽ 3000  വൈദ്യുത വിളക്കുകളും സ്ഥാപിക്കും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാനുള്ള ചാർജിംഗ് സ്റ്റേഷൻ പമ്പയിലും നിലയ്ക്കലിലും  സ്ഥാപിക്കും.

Top