‘എമ്പുരാ’ന് പ്രൊമോയോ പ്രൊമോ ഷൂട്ടോ ഉണ്ടാവില്ല: പുതിയ പ്രഖ്യാപനം ഈ മാസമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍.കുറച്ചധികം നാളായി പ്രത്യേകിച്ച് വാര്‍ത്തകളൊന്നുമില്ലാതിരുന്ന ചിത്രത്തേക്കുറിച്ച് ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.ബിഗ് ബജറ്റ് ചിത്രം ‘എംപുരാനു’ വേണ്ടി പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.”എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്.”പൃഥ്വിരാജ് കുറിച്ചു.

നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ചിത്രത്തിന്റെ ആദ്യഭാ?ഗമായ ലൂസിഫര്‍ നിര്‍മിച്ചതും ആശിര്‍വാദ് ആയിരുന്നു.ഉത്തരേന്ത്യയും തമിഴ്‌നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. കേരളത്തില്‍ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിര്‍മിക്കുന്നത്. സുരേഷ് ബാലാജിയും ജോര്‍ജിപയനും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍.

ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. നേരത്തേ ഛായാ?ഗ്രാഹകന്‍ സുജിത് വാസുദേവ്, സംവിധായകന്‍ നിര്‍മല്‍ സഹദേവ് തുടങ്ങിയവര്‍ക്കൊപ്പം നടത്തിയ ലൊക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇതിന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്.

Top