എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല

exam

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. കൊവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണിത്.

വിദ്യാര്‍ഥിയുടെ മുന്‍വര്‍ഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ് സി ഇ ആര്‍ ടി ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്തേണ്ടതില്ലാത്തതിനാല്‍ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.

Top