ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ അലക്‌സ് ഹെയില്‍സ് ഉണ്ടാവില്ല

alex-hales

നോട്ടിങ്ഹാം: വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന മാച്ച് സീരീസില്‍ കളിക്കാന്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയില്‍സ് ഉണ്ടാവില്ല. പരുക്കിനെ തുടര്‍ന്നാണ് താരം നോട്ടിങ്ഹാമിലെ ഇനിയുള്ള ഏകദിന മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

നെറ്റില്‍ പരിശീലനം നടത്തുന്നതിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്ന് ഹെയില്‍സിനെ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരത്തില്‍ ഇറക്കിയിരുന്നില്ല. ഹെയില്‍സിനു പകരം മിഡ്‌ലെക്‌സസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് മാലനെയാണ് ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചിരുന്നു.

Top