ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഇല്ല, കമറുദ്ദീനെ ഡിസ്ചാർജ് ചെയ്തു

ണ്ണൂർ : ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാർജ് ചെയ്തത്.

നെഞ്ചുവേദനയെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും.

Top