അന്നു ‘യോയോ’ ഉണ്ടായിരുന്നില്ല: ഉണ്ടെങ്കിൽ സച്ചിനും ഗാംഗുലിയും പാസാകില്ല: സെവാഗ്

ന്യൂഡൽഹി:  ഫിറ്റ്നസ് നിർണയിക്കാൻ ബിസിസിഐ നടത്തുന്ന ‘യോയോ ടെസ്റ്റ്’ പാസാകുന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്.ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ഇടംലഭിച്ച വരുൺ ചക്രവർത്തി, രാഹുൽ തെവാത്തിയ എന്നിവർക്കാണ് ഏറ്റവുമൊടുവിൽ ‘യോയോ’ വില്ലനായത്. ടെസ്റ്റ് പാസാകാതിരുന്നതിനാൽ ഇരുവർക്കും കളിക്കാൻ സാധിച്ചില്ല.

യോയോ ടെസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകാണ് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്.” സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവർ കളിക്കുന്ന സമയത്ത് യോയോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ അവരും ഇത് പാസാകില്ലായിരുന്നെന്ന് സേവാഗ് പറഞ്ഞു.അക്കാലത്ത് നടത്തിയിരുന്ന ബീപ് ടെസ്റ്റിലെ പാസ് മാർക്കായ 12.5 സ്കോർ പോലും പലപ്പോഴും ഇവർ നേടിയിരുന്നില്ല.

മറ്റ് കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സേവാഗ് പറഞ്ഞു.

Top