പത്ത് മാസമായി ശമ്പളമില്ല, ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

dead-body

മലപ്പുറം: പത്ത് മാസമായി ശമ്പളമില്ല, ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ താല്‍കാലിക ജീവനക്കാരനായ രാമകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ കഴിഞ്ഞ 30 വര്‍ഷമായി താല്‍കാലിക സ്വീപ്പര്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ് രാമകൃഷ്ണന്‍. 10 മാസമായി രാമകൃഷ്ണനടക്കമുള്ള കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്. രാമകൃഷ്ണന്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശിയാണ് മരിച്ച രാമകൃഷ്ണന്‍.ഭാര്യയും 2 മക്കളും ഉണ്ട്.

Top