ഡിപിആര്‍ പുറത്ത് വിടാതിരുന്നതില്‍ ഗൂഡാലോചന ഉണ്ടായിരുന്നു; ഇ ശ്രീധരന്‍

sreedharan

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തു വിടാതിരുന്നതിന് പിന്നില്‍ ഗൂഡലോചന ഉണ്ടായിരുന്നുവെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഇപ്പോള്‍ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡിപിആര്‍ പൊതു ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു. ഡിപിആര്‍ പഠിച്ചു അടുത്ത ഞായറാഴ്ച്ച വിശദമായ വാര്‍ത്ത സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണെന്നാണ് ഡിപിആര്‍ പറയുന്നത്. ഇതില്‍ 25 പ്രദേശങ്ങള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ കെറെയിലിന്റെ കൊല്ലം സ്‌റ്റേഷനും യാര്‍ഡും, കാസര്‍കോട് യാര്‍ഡും മുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സില്‍വല്‍ ലൈന്‍ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.

Top