മുന്നണി പ്രവേശനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

തൃശൂര്‍: മുന്നണി പ്രവേശനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു.

യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് കെ എം മാണി കടുപ്പിച്ചതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.

ഡിസംബറില്‍ ഇടത് മുന്നണിയുടെ ഭാഗമാകാന്‍ മാണി തീരുമാനിച്ചാല്‍ അത് വീണ്ടുമൊരു പിളര്‍പ്പിലേക്ക് കേരള കോണ്‍ഗ്രസിനെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം യു ഡി എഫ് നടത്തിയ രാപകല്‍ സമരത്തില്‍ പങ്കെടുക്കാന്‍ പി ജെ ജോസഫ് സമരപന്തലില്‍ എത്തിയതെന്നാണ് സൂചന.

കഴിഞ്ഞ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വരെ ചരല്‍കുന്ന് തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നായിരുന്നു കെ എം മാണി പറഞ്ഞിരുന്നത്. എന്നാല്‍ വേങ്ങരയില്‍ മുസ്‌ലിം ലീഗിന് പിന്തുണ നല്‍കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി ഉറപ്പിച്ച് പറഞ്ഞതോടെയാണ് ഭിന്നത വീണ്ടും തലപ്പൊക്കിയത്.

ഡിസംബറില്‍ മുന്നണി പ്രവേശന പ്രഖ്യാപനം നടക്കുന്നതിന് മുന്‍പ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

Top