അവന്റെ ശരീരത്തിനുള്ള ഷോട്ട്സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ട്; യൂസ്വേന്ദ്ര ചാഹലിനെ ട്രോളി കോലി

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ബോറടിക്കുന്ന സെലിബ്രറ്റികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലാണ് സമയം ചെലവഴിക്കുന്നത്. അതിലൊരാളാണ് ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹല്‍. ക്രിക്കറ്റിന് പുറമെ ടിക് ടോക്കിലും താരമാണ് ചാഹല്‍. അദ്ദേഹത്തിന്റെ വീഡിയോകള്‍ മിക്കപ്പോഴും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പല താരങ്ങളുടെ ട്രോളിനും ഇരയാവാറുണ്ട് ചാഹല്‍.

അടുത്തിടെ വിന്‍ഡീസ് വെറ്ററന്‍താരം ക്രിസ് ഗെയ്ല്‍ നീയൊരു ശല്യക്കാരനാണെന്ന് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും താരത്തെ ട്രോളിയിരിക്കുകയാണ്. കോലിയും ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ചേത്രിയും നടത്തിയ ലൈവ് വീഡിയോയില്‍ ഇടയ്ക്ക് കമന്റുമായി വന്നപ്പോഴാണ് കോലിയുടെ ട്രോളിന് ചാഹല്‍ ഇരയായത്.

ലൈവിനിടെ ഹലോ ഭയ്യാസ് എന്നൊരു കമന്റുമിട്ടാണ് ചാഹലെത്തിയത്. പിന്നാലെയാണ് ഛേത്രിയുടെ പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയ കോലിയുടെ വാക്കുകള്‍ വന്നത്. കോലി ഛേത്രിയോട് പറഞ്ഞിതങ്ങനെയായിരുന്നു… ”ഛേത്രി ഒരു കാര്യം ശ്രദ്ധിക്കൂ. ചാഹലിന് ഒരു പിരി അയഞ്ഞിരിക്കുകയാണ്. ഇവന്‍ എല്ലായിടത്തും വലിഞ്ഞ് കയറും. ആരെങ്കിലും സംസാരിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് അവന്‍ വലിഞ്ഞുകയറാന്‍. ലോക്ക്ഡൗണ്‍ കഴിയുന്ന ദിവസം ഇവന്‍ ടിക് ടോക്കും ഓണാക്കി റോഡിലൂടെ ഓടും. അവന് എന്തോ സംഭവിച്ചിട്ടുണ്ട്. അവന്റെ ശരീരത്തിനുള്ള ഷോട്ട്സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ട്. പലതും അയഞ്ഞ് കിടക്കുകയാണെന്ന് കോലി പറഞ്ഞുനിര്‍ത്തി.

Top