കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് മുക്തമാക്കാന്‍ വന്നവര്‍ തമ്മിലും തമ്മിലടി

കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഗ്രൂപ്പ് മുക്തമാക്കാന്‍ വന്നവര്‍ തന്നെ പുതിയ ഗ്രൂപ്പുമായി രംഗത്ത്, കോണ്‍ഗ്രസ്സില്‍ അസാധാരണ പ്രതിസന്ധി. വീണ്ടും കരുത്താര്‍ജിക്കുന്ന എ ഗ്രൂപ്പ്, മലപ്പുറത്ത് തുറന്നിരിക്കുന്നത് പുതിയ പോര്‍മുഖം. മലപ്പുറം മോഡല്‍ വിവിധ ജില്ലകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ അനുയായികള്‍ രംഗത്ത് . അന്തംവിട്ട് വി.ഡി. സതീശനും കെ സുധാകരനും. വീരശൂര പരാക്രമിയായി മുല്ലപ്പള്ളിയില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിച്ചുവാങ്ങിയ സുധാകരന് , രണ്ടര വര്‍ഷമായിട്ടും പാര്‍ട്ടി പുനസംഘടനപോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ദയനീയ അവസ്ഥയാണുള്ളത്. സതീശനാവട്ടെ, കോണ്‍ഗ്രസ്സ് യൂണിറ്റു കമ്മറ്റികളുടെ കാര്യം മിണ്ടാന്‍പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇതോടെ, കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന, ഈ പദ്ധതി തന്നെ ഉപേക്ഷിച്ച നിലയിലാണുള്ളത്.(വീഡിയോ കാണുക)

Top