കോവിഡില്‍ അന്വേഷണം വേണം; രംഗത്തെത്തിയത് 62 രാജ്യങ്ങള്‍, കരട് പ്രമേയം അവതരിപ്പിച്ചു

ജനീവ: കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍ രംഗത്ത്. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ലോകരാജ്യങ്ങളുടെ ആവശ്യം.

കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കോവിഡ് കാലത്തെ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അന്വേഷണം വേണമെന്നു പ്രമേയത്തില്‍ വ്യക്തമാന്നു.

‘കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തില്‍ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമര്‍ശമില്ലെന്നാണ് സൂചന.

Top