‘അമ്മമാരെപോലെ മറ്റാരുണ്ട്’…വികാരഭരിതമായ വീഡിയോ പങ്കുവച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡ‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിൽ മാതൃദിനമായി ആചരിക്കുന്ന മാർച്ച് 21നു മുന്നോടിയായാണ് അമ്മമാർക്ക് ആശംസ അർപ്പിച്ച് അദ്ദേഹം ട്വിറ്ററിൽ വിഡിയോ പോസ്സ്റ്റ് ചെയ്തത്.

“നിങ്ങളാണ് ജീവിതത്തിന്റെ ഉറവിടം. നിങ്ങളാണ് ജീവിതം. ഈ പ്രപഞ്ചത്തിൽ നിങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്നേഹവും കരുണയും വിവരിക്കാൻ വാക്കുകളില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.– ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.” അമ്മയുടെ വാക്കുകൾ ഞാനോർക്കുന്നു. ആളുകൾ അമ്മയ്ക്ക് അരികിലേക്ക് വരുമായിരുന്നു. സുന്ദരവും ശക്തവുമായ വ്യക്തിത്വത്തിനുടമ ആയിരുന്നു. അമ്മയെ അറിയുന്ന എല്ലാവരും അവരെസ്നേഹിച്ചിരുന്നു. അതുപോലെ മറ്റൊരാളില്ല’’–അദ്ദേഹം കുറിച്ചു.

 

 

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളെയും അദ്ദേഹം അനുസ്മരിച്ചു.

Top