ശിവശക്തി യോഗാ സെന്ററില്‍ ലൗ ജിഹാദിന്റെ സൂചനകളില്ല : ഹൈക്കോടതി

High court

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്റര്‍ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി.

യോഗ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചെന്ന് പരാതിപ്പെട്ട കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ ഹര്‍ജിയും ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അനീസ് ഹേബിയസ് കോര്‍പസ് ഹര്‍ജിയും പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം.

മതപരിവര്‍ത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അനീസ് എന്ന യുവാവുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രുതിക്ക് അനീസിനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹര്‍ജികള്‍ തീര്‍പ്പാക്കാതിരുന്ന ഹൈക്കോടതി പിന്നീട് വിശദ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.

മതംമാറി വിവാഹം കഴിച്ചതിന്റെ പേരില്‍ യോഗ സെന്ററില്‍ ദേഹോദ്രവമേല്‍പ്പിച്ചെന്നും മാതാപിതാക്കള്‍ തടവിലാക്കിയെന്നും ഹര്‍ജിയില്‍ ശ്രുതി ചൂണ്ടിക്കാട്ടിയിരുന്നു.

Top