ശബരിമലയില്‍ ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതിയില്ല; പുതിയ പരിപാടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ തുടങ്ങിയില്ല.ഇതോടെ പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. 2011ല്‍ ഐജിപി വിജയന്റെ നേതൃത്വത്തില്‍ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതിയാണ് മുടങ്ങിയത്.

പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ വരെ പരാമര്‍ശിക്കപ്പെട്ട പദ്ധതി പോലീസ് സ്ഥലപ്പത്തെ അസ്വാരസത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു എന്നാണ് സൂചന. ഇതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പവിത്രം ശബരിമല എന്ന പദ്ധതിയുമായി രംഗത്തെത്തിയത്.സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ പദ്ധതിയുടെ ഭാഗമായി തീര്‍ത്ഥാടകരും വളണ്ടിയര്‍മാരും ശുചീകരണം നടത്തും.സന്നിധാനത്ത് മാലിന്യം പൂര്‍ണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം.

Top