താര പ്രചരണം കൊണ്ട് ഒരുകാര്യവുമില്ല, കേരളത്തിൽ ഇനിയും ബി.ജെ.പി വട്ട പൂജ്യമെന്ന്

കേരളത്തിൽ വരുന്ന പൊതു തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റു പോലും ബി.ജെ.പിക്ക് കിട്ടില്ലന്ന് സി.പി.എം നേതാവ് അഡ്വ.കെ.എസ് അരുൺ കുമാർ. ഇടതുപക്ഷം ഉള്ളടത്തോളം അതിന് ഒരു സാധ്യതയും ഇനിയുമില്ല. സുരേഷ് ഗോപിയല്ല ഏത് താരം ഇറങ്ങിയിട്ടും ഒരു കാര്യവും ഇല്ലന്നും അദ്ദേഹം തുറന്നടിച്ചു.ആര് പ്രചരണത്തിന് ഇറങ്ങുന്നു എന്നതല്ല, ഏത് നയം ഉയർത്തിപ്പിടിക്കുന്നു എന്നതാണ് പ്രശ്നം. താര പ്രചരണം കൊണ്ട് ജനകീയ പ്രശ്നങ്ങൾക്ക് പുകമറ സൃഷ്ടിക്കാൻ കഴിയുകയില്ല. ഇടതുപക്ഷം തന്നെ മൂന്നാം വട്ടവും കേരളത്തിൽ അധികാരത്തിൽ വരുമെന്നും അരുൺ കുമാർ അവകാശപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്താവനകൾ വലിയ രൂപത്തിൽ രാജ്യത്തെ കോൺഗ്രസിനെ ഗൗരവകരമായ ബാധിക്കുമെന്നും അരുൺകുമാർ പറഞ്ഞു. വർഗീയ ഫാസിസവുമായി സന്ധി ചേർന്ന ആളാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു എന്ന പ്രസ്താവന ഏറെ ഗുരുതരമായ വിഷയമാണ്. ഓരോ സംസ്ഥാനത്തും വിജയിച്ച് വരുന്ന കോൺഗ്രസ്സുകാർ ബിജെപി ആയി കൊണ്ടിരിക്കുകയാണ്. കോൺഗ്രിസിനെ ബിജെപി ലയിപ്പിക്കാനുള്ള ഇടപെടലാണ് സുധാകരന്റെ ഇത്തരം പ്രസ്താവനകൾ കൊണ്ട് സംഭവിക്കാൻ പോകുന്നതെന്നും അരുൺകുമാർ ചൂണ്ടിക്കാട്ടി.

“രാജ്യത്ത് ആഗോളവത്കരണ നയങ്ങൾക്കെതിരെ ബദൽ സൃഷ്ടിക്കുന്നത് പിണറായി ഗവൺമെന്റാണ്. അതുകൊണ്ട് തന്നെ ആഗോളവത്കരണ നയങ്ങളുടെ സൃഷ്ടാക്കളായ കോൺഗ്രസ്സും പ്രചാരകരായ ബിജെപിയും ചേർന്ന് കേരള സർക്കാരിനെ എതിർത്ത് കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കുത്തക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കോർപറേറ്റുകളും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്ടിന്റെ ആർഎസ്എസുമായി സന്ധി ചേരുന്ന പ്രസ്താവനകൾ എന്നത് പ്രസക്തമാണെന്നും” അരുൺകുമാർ വിശദീകരിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫിന്റെ ശിഥിലീകരണം ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. കൃത്യമായി അഭിപ്രായം പറയുകയാണെങ്കിൽ ലീഗിന് പോലും നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിൽ നിൽക്കാൻ കഴിയുകയില്ല. അതു കൊണ്ട് തന്നെ ലീഗിൽ പിളർപ്പും അനിവാര്യമാണ്. അത് ഉടൻ സംഭവിക്കുമെന്നും സി.പി.എം നേതാവ് പറഞ്ഞു. പ്രതികരണത്തിന്റെ പൂർണ്ണ വീഡിയോ രൂപം താഴെ . . .

EXPRESS KERALA VIEW

Top