സീനിയറായ അഭിനേത്രിയുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല : രാകുല്‍ പ്രീത് സിങ്

തെന്നിന്ത്യന്‍ സിനിമകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ താരമാണ് രാകുല്‍ പ്രീത് സിങ്.

കാര്‍ത്തിയും രാകുല്‍ പ്രീതും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ധീരന്‍ അധികാരം ഒണ്ട്ര് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്

ഇതിനിടയിലാണ് രാകുലിനെ ചിലര്‍ നയന്‍താരയുമായി താരതമ്യപ്പെടുത്തിയത്.

എന്നാല്‍ അത് ശരിയായ രീതിയല്ലെന്നാണ് രാകുലിന്റെ പ്രതികരണം.

പുതിയ ചിത്രത്തിലെ മികച്ച പ്രകടനത്തോടെ രാകുല്‍ നയന്‍താരയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് താരത്തിന്റെ ആരാധകരായിരുന്നു.

തന്നെക്കാള്‍ സീനിയറായ അഭിനേത്രിയുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും, നയന്‍താരയെ മാതൃകയാക്കാനാണ് താരങ്ങള്‍ ശ്രമിക്കാറുള്ളതെന്നും രാകുല്‍ പറഞ്ഞു.

Top