രാജ്യത്ത് കുരങ്ങുപനിയില്ല

ന്ത്യയിലും കുരങ്ങുപനിയെത്തിയെന്ന സംശയത്തിന് കാരണമായ ഗാസിയാബാദിലെ സംഭവത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തിന് ആശ്വാസം. ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് പരിശോധന റിപ്പോർട്ട് . പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്തെ ആശങ്കയിലാക്കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നാണ് രാജ്യത്ത് ആശങ്ക പടർന്നത്. കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശങ്കയുണ്ടാക്കിയിരുന്നു.

അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനു ശേഷം ലോകരാജ്യങ്ങള്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത പാലിച്ചുവരികയാണ്. യുഎഇയിലും രോഗം അതിവേഗം പടരുന്ന സാഹചര്യമാണ് ഉള്ളത് . മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് .

Top