there is no limitations in rolls royece vehicles luxurious

മോട്ടോര്‍ കാറുകളുടെ ചരിത്രത്തില്‍ അതിരില്ലാത്ത ആഢംബരവുമായി എത്തിയിരിക്കുകയാണ് റോള്‍സ് റോയ്‌സിന്റെ ഡയമണ്ട് സ്റ്റാര്‍ ഡസ്റ്റ്. പേരുപോലെതന്നെ ഡയമണ്ടില്‍ തീര്‍ത്ത വാഹനമാണ് ഡയമണ്ട് സ്റ്റാര്‍ ഡസ്റ്റ്.

ആയിരം രത്‌നക്കല്ലുകള്‍ പൊടിച്ച പെയിന്റ് പൂശിയുള്ള ഗോസ്റ്റ് എലഗന്‍സ് മോഡലിനെ വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് രത്‌നക്കല്ലുകള്‍ പൊടിച്ച് ചേര്‍ത്തുണ്ടാക്കിയ പെയിന്റില്‍ ആഢംബരത്തിന്റെ മറ്റൊരു ചരിത്ര മാറ്റത്തിനാണ് റോള്‍സ് റോയ്‌സ് വഴിയൊരുക്കിയത്.

രത്‌നങ്ങള്‍ പൊടിച്ച് പെയിന്റില്‍ കലര്‍ത്തിയതിന് ശേഷം വീണ്ടും സ്മൂത്ത് ഫിനിഷിങ്ങിനായി ഒരു എക്‌സ്ട്രാ ലെയര്‍ കോട്ടിങ്ങ് പെയിന്റിന് നല്‍കുകയായിരുന്നു

രത്‌നങ്ങള്‍ പ്രകാശത്തിന് കീഴില്‍ എത്തരത്തില്‍ പ്രതികരിക്കുന്നൂവെന്നതിനെ കുറിച്ച് വിശദമായി പഠനം നടത്തിയതിന് ശേഷമാണ് റോള്‍സ് റോയ്‌സ് നീക്കം ആരംഭിച്ചത്.

ടാര്‍ടാര്‍ ലൈന്‍ഡ് പോക്കറ്റുകളോട് കൂടിയ തുഡോര്‍ ഓക് തടികൊണ്ടുള്ള ഇന്റീരിയര്‍ ഫിനിഷിങ്ങും, ഡാഷ് ബോര്‍ഡില്‍ റോള്‍സ് റോയ്‌സിന്റെ ക്ലോക്ക് ഡിസൈനുമെല്ലാം മോഡലിന്റെ ശോഭ വര്‍ധിപ്പിക്കുന്നു. കൂടാതെ മോഡലിന്റെ ഇന്റീരിയേര്‍സില്‍ റോള്‍സ് റോയ്‌സ് തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

Top