നാളെ ലീ​ഗ് യോ​ഗമില്ല; സ്ഥാനാർത്ഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

നാളെ നടത്താൻ നിശ്ചയിച്ച മുസ്ലിം ലീ​ഗിന്റെ നേതൃയോ​ഗം മാറ്റിവച്ചു. യുഡിഎഫുമായുള്ള സീറ്റു ചർച്ചയിലെ തീരുമാനങ്ങൾ കോൺ​ഗ്രസ് നേതാക്കൾ നാളെ അറിയിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. എന്നാൽ നേരത്തെ തീരുമാനിച്ച നേതൃസമിതി യോ​ഗം നാളെ ചേരും.(Muslim league candidate announcement)

 

ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ കാര്യത്തിൽ പാണക്കാട് ചേരാനിരിക്കുന്ന ലീ​ഗ് യോ​ഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ലീ​ഗ് സൂചന നൽകിയിരുന്നു

Top