കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണത്തില്‍ അസമത്വമില്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ അസമത്വമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. വാക്‌സിന്‍ വിതരണത്തില്‍ അസമത്വമെന്ന ആരോപണം കൃത്യതയില്ലാത്തതാണ്. മെട്രോ നഗരങ്ങളിലെ ആശുപത്രികളില്‍ മാത്രമായിരിക്കില്ല വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ചെറിയ നഗരങ്ങളിലും വാക്‌സിനുകള്‍ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

‘ജൂണ്‍ ഒന്നിന്റെ കണക്കനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് 1.20 കോടി ഡോസ് വാക്‌സിനുകള്‍ മെയ് മാസത്തില്‍ ലഭിച്ചിരുന്നു. മെയ് നാലിന് സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെകുമായി കരാറുണ്ടാക്കിയ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡും കോവാക്‌സിനും വിതരണം ചെയ്തു. ഈ സ്വകാര്യ ആശുപത്രികള്‍ വലിയ മെട്രോകളില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലെ ടിയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലും ഉള്‍പ്പെടുന്നവയാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വകാര്യമേഖലയ്ക്കും കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വലിയ പങ്ക് നല്‍കുന്നതാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം.സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം വാക്‌സിന്‍ നീക്കിവെച്ചിട്ടുണ്ട്. ഇത് വഴി പണം നല്‍കി വാക്‌സിനെടുക്കാന്‍ കഴിവുള്ളവര്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ സൗകര്യങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Top