വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തില്‍ വര്‍ധനയില്ല

രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തില്‍ വര്‍ധനവില്ല. അടുത്ത സാമ്പത്തിക വര്‍ഷവും നിലവിലെ രീതിയില്‍ ഏപ്രില്‍ ഒന്നിനുശേഷം പ്രിമിയം ഈടാക്കാനുള്ള നിര്‍ദേശം ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചു.

ഇതനുസരിച്ച്, വാഹനങ്ങളുടെ അപകടനിരക്ക് പരിഗണിച്ച് 2011 മുതല്‍ എല്ലാവര്‍ഷവും പ്രീമിയം തുക വര്‍ദ്ധിപ്പിറുണ്ടായിരുന്നതില്‍ നിന്ന് ഈ വര്‍ഷം ഉപഭോക്താക്കള്‍ ഒഴിവാക്കപ്പെടും. കൂടാതെ, എല്ലാ വര്‍ഷവും മാര്‍ച്ച് പകുതിയോടെ ഐ.ആര്‍.ഡി.എ.ഐ. തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തിന്റെ കരടുപട്ടിക പ്രസിദ്ധീകരിക്കാറുള്ളത് മാര്‍ച്ച് അവസാനത്തോടെ പ്രസിദ്ധീകരിക്കും.

Top