ചില്ലറയായി തൂക്കി വിൽക്കുന്ന സാധങ്ങൾക്ക് ജിഎസ്ടി ഉണ്ടാവില്ല: നിർമ്മല സീതാരാമൻ

ഡൽഹി: അരി, ഗോതമ്പ് ഉൾപ്പടെയുള്ള ധാന്യവർഗങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിൽ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന കാർഷിക ഉത്പന്നങ്ങൾക്കായിരിക്കും നികുതിയെന്നും ധനമന്ത്രി വ്യക്തമാക്കി. ചില്ലറയായി തൂക്കി വാങ്ങുമ്പോൾ ജിഎസ്ടി നൽകേണ്ടാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പട്ടിക നിർമല സീതാരാമൻ ട്വിറ്ററിൽ പങ്കുവെച്ചു.

ഇരുപത്തിയഞ്ച് കിലോയിൽ താഴെയുള്ളതും ലേബൽ പതിച്ചതും പായ്ക്ക് ചെയ്തതുമായ ധാന്യവർഗങ്ങൾക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത്. അരി, മൈദ, തൈര് തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത് ജിഎസ്ടി കൗൺസിൽ യോഗത്തിനു ശേഷമായിരുന്നു. ജിഎസ്ടി കൗൺസിൽ ഒരുമിച്ചെടുത്ത തീരുമാനമാണ് നികുതി ചുമത്തുക എന്നുള്ളത് എന്ന് ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി വരും മുമ്പ്, ചില സംസ്ഥാനങ്ങൾ ഇത്തരം ഭഷ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്ന കാര്യവും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.

അരി, ഗോതമ്പ്, ചോളം, പയർവർഗ്ഗങ്ങൾ, പരിപ്പ്‌, ഓട്‌സ്, ആട്ട/ മാവ്, സൂജി/റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോൾ നികുതി നൽകേണ്ട എന്നും ധനമന്ത്രി പറഞ്ഞു.

Top