വന്ദേഭാരത് മിഷന്റെ മൂന്നാം ദൗത്യത്തിലും കേരളത്തിലേക്ക് വിമാനമില്ല

തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മൂന്നാം ഘട്ടത്തിലും കേരളത്തിലേക്ക് സര്‍വ്വീസില്ല. കേരളം ആവശ്യപ്പെട്ടാല്‍ വിമാനം അനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതിനിടെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിമാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കേരളത്തിലേക്കാകട്ടെ 20 രാജ്യങ്ങളില്‍ നിന്നായി എഴുപത്തിയാറ് സര്‍വ്വീസുകള്‍ മാത്രമാണുള്ളത്.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികളാണ് യുഎസിലുള്ളത്. യുഎസില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കായി നാല്‍പ്പത്തിയഞ്ച് സര്‍വ്വീസുകള്‍ ഉണ്ടെന്നിരിക്കെയാണ് ഈ അവഗണനയെന്നാണ് ആരോപണം.

Top