വീട്ടിനുള്ളിലും രക്ഷയില്ല; യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കിടപ്പുമുറയിൽ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകൾ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുൻവാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയിൽ കയറി അഭയയെ കടിക്കുകയായിരുന്നു. തുടർന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേർന്ന് നായയെ ആട്ടിയോടിച്ചു.

വീട്ടിൽനിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകൾക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയിൽ ചികിത്സ തേടി.

Top