എന്‍ഡിഎയില്‍ ഭിന്നതയില്ല, പൗരത്വ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കില്ല: മുരളീധരന്‍

കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ ഭിന്നതയില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജെഡിയു ഉള്‍പ്പടെയുള്ള എല്ലാ കക്ഷികളുമായും ആലോചിച്ചാണ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് അസമില്‍ മാത്രമാണെന്നും അത് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വാസ്തവമെന്തെന്ന് തങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

 

Top