വിമാന യാത്രക്കാരുടെ അച്ചടക്കമില്ലായ്മ ; പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: അച്ചടക്കമില്ലാതെ യാത്ര ചെയുന്ന വിമാനയാത്രക്കാര്‍ക്കെതിരെ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.

മാന്യമായി ഇടപെടാത്ത യാത്രക്കാര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ വിലക്കാണ് ഏര്‍പ്പെടുത്തുക.

അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ചായിരിക്കും യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുക.

വിദേശ വിമാന കമ്പനികള്‍ക്കും കേന്ദ്രം അംഗീകരിച്ച ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Top