സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; നിരക്കറിയാം

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 45240 രൂപയാണ് വില.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5655 രൂപയാണ്.

ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

Top