അഞ്ച് ദിവസമായി കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1000 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.

ചൊവ്വാഴ്ചത്തെ പോലെ പവന് 42,920 രൂപ തന്നെയാണ് ഇന്നും നല്‍കേണ്ടത്. ഗ്രാമിന് 5365 രൂപയും നല്‍കണം. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4433 രൂപയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം സ്വര്‍ണവില ഉയര്‍ത്തുകയാണ്. വിലക്കയറ്റത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ തങ്ങളുടെ സ്വര്‍ണം വില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹമാസ് ശനിയാഴ്ച ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഇന്ത്യയിലെ സ്വര്‍ണ്ണ വില 10 ഗ്രാമിന് 874 രൂപ ഉയര്‍ന്ന് 57,415 രൂപയിലെത്തി

Top