സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയും. ഈ മാസം ഒമ്പതിന് സര്‍വകാല റെക്കോര്‍ഡില്‍(ഒരു പവന് 48,600) എത്തിയ സ്വര്‍ണവില. തുടര്‍ന്ന് മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 2000 രൂപയിലധികം വര്‍ധിച്ച് ഈ മാസം 48,600 രൂപയിലെത്തി സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തികയായിരുന്നു,. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.

Top