സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വില 44,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,548 രൂപയാണ്. ഇന്നലത്തെ അതേ വിലനിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് വില 35 രൂപയാണ് കൂടിയത്. ഇതോടെയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,500 രൂപയിലെത്തിയത്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

Top