മലപ്പുറം: വേങ്ങരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബിഡിജെഎസ് പങ്കെടുക്കില്ല.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നല്‍കിയിട്ടുണ്ട്.
മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും സഹകരിക്കേണ്ടതില്ലെന്നും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചുള്ള നീക്കമാണിതെന്നാണ് വിശദീകരണം.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി ബിഡിജെഎസ് സംസ്ഥാന നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു.