ശ്രീരാമനില്ലാതെ അയോധ്യയില്ല; രാഷ്ട്രപതി

ലഖ്നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും, രാമനുള്ള സ്ഥലത്താണ് അയോധ്യയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ രാമായണ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമന്‍, അയോധ്യ അവിടെയാണ്. ശ്രീരാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നല്‍കിയത്.’ രാഷ്ട്രപതി പറഞ്ഞു. അയോധ്യ എന്നാല്‍ ആര്‍ക്കും യുദ്ധം ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് അര്‍ഥമെന്നും രാഷ്ട്രപതി പറഞ്ഞു.

Top