“പിതാവിനെ കൊന്നവരോട് ദേഷ്യമോ വെറുപ്പോ ഇല്ല” -രാഹുൽ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അച്ഛന്റെ മരണം തനിക്ക് നികത്താനാകാത്ത നഷ്ടവും വേദനയുമാണ് ഉണ്ടാക്കിയതെങ്കിലും ആരോടും പകയോ ദേഷ്യമോ ഇല്ലെന്ന് രാഹുൽ ഗാന്ധി.

അച്ഛനെ നഷ്ടമായത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനയുള്ള സംഭവമാണെങ്കിലും ആരോടും തനിക്ക് പകയോ വെറുപ്പോ ഇല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയം ഛേദിക്കപ്പെടുന്നതിന് സമാനമായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു.

പുതുച്ചേരിയിലെ ഭാരതിസദൻ വനിതാ കോളേജിലെ വിദ്യാർഥിനിയുടെ ചോദ്യത്തിനായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

Top