ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

mani

കൊച്ചി: ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധനയും നടന്നു വരികയാണ് . ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്നും, ഫോണ്‍രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ലന്നും കോടതി ചൂണ്ടിക്കാട്ടി. മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top