മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസ് അനുനയിപ്പിക്കാന്‍ ശ്രമമെന്ന് സൂചന

കൊച്ചി: മുസ്ലിം ലീഗിനെ രാജ്യസഭാ സീറ്റ് നല്‍കി അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് സൂചന. കോണ്‍ഗ്രസ് ഇക്കാര്യം ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയെന്നാണ്് വിവരം. ആലുവ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്.

രാജ്യസഭാ സീറ്റ് ഉടന്‍ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. പ്രഖ്യാപനം ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാകാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇപ്പോള്‍ പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി സമസ്ത രംഗത്തെത്തി. ലീഗിന് മൂന്നാം സീറ്റിനല്ല നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തുന്നില്ല. സമസ്തയുടെ പഴയനയം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് പറഞ്ഞ ജിഫ്രി തങ്ങള്‍ സമസ്തയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയുമായും ബന്ധമില്ലെന്നും വ്യക്തമാക്കി.

Top