ഖത്തറില്‍ ഇന്നും നാളെയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന്

ദോഹ: ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി കുറയാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ എട്ടു മുതല്‍ 18 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശാനും ഇത് 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗം പ്രാപിക്കാനുമിടയുണ്ട്. വാരാന്ത്യ ദിവസങ്ങളില്‍ കാഴ്ചാ പരിധി മൂന്ന് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയായിരിക്കും. ചില സമയങ്ങളില്‍ ഇത് രണ്ട് കിലോമീറ്ററോ അതില്‍ താഴെയോ ആവാം.

Top