തിക്രിയിലും സിംഗുവിലും വീണ്ടും ആക്രമണത്തിന് സാധ്യതയെന്ന്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി പൊലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശം. തിക്രിയിലും സിംഘുവിലും വീണ്ടും ആക്രമണത്തിന് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവിടുത്തെ വിന്യാസം കൂട്ടാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി കര്‍ഷക സമരത്തിനെതിരെ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് ഇന്നലെ സിംഘുവില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. കര്‍ഷകര്‍ക്കെതിരെ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടിയുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം പൊലീസ് ഗൂഡാലോചനയെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

ഹരിയാനയില്‍ നിന്ന് രണ്ടായിരം ട്രാക്ടറുകള്‍ കൂടി ഇന്നലെ സിംഗു അതിര്‍ത്തിയില്‍ എത്തി. റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിന് ശേഷം തിരിച്ചുപോയ കര്‍ഷകരും സമരസ്ഥലങ്ങളില്‍ ഇന്നലെ വൈകിട്ടോടെ തിരിച്ചെത്തി.

Top