സ്വപ്‌ന ഉള്‍പ്പെടെ അവതാരങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Thiruvanchoor Radhakrishnan,

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ നാലര വര്‍ഷം അധികാരം പൂര്‍ത്തിയാക്കുമ്പോള്‍ അവതാരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സ്വപ്ന ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍, പി.ഡബ്ല്യു.സിയില്‍ രണ്ട് അവതാരങ്ങള്‍ ഉണ്ട്. ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ടി.വി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്നൊരു അവതാരം കൂടിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സൂസന്‍ സൂറി എന്ന് പറയുന്ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഒരാളും ഇ-ബസ്സ് പദ്ധതിയുമായി വന്ന് പെട്ടിട്ടുണ്ട്. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുടെ പേര് പറയാനുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Top