there is a limit in bad behavior of others on ladies : HER short film

സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അക്രമങ്ങളും ദിനംപ്രതി കൂടി വരുന്ന ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്കായി ഒരു ഹസ്ര്വ ചിത്രം അവതരിപ്പിച്ചിരിക്കകയാണ് ബോംബെ ഡയറീസ്‌.

സന അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനാക്ഷി എന്ന സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദാരുണാവസ്ഥയാണ് പറയുന്നത്.

സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട് അതിരുവിട്ടാല്‍ ആരും പ്രതികരിച്ചു പോകും അത് പുരുഷനായാലും സ്ത്രീയായാലും.

മീനാക്ഷി എന്ന് പേരുള്ള ഒരു സ്ത്രീക്ക് ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന വളരെ ദയനീയമായ അവസ്ഥ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ് സന.

തന്റെ മേലുദ്യോഗസ്ഥന്റെ കാര്‍ന്നുതിന്നുന്ന നോട്ടം മീനാക്ഷി വളരെനാളുകളായി സഹിക്കുന്നു. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തിയും മേലുദ്യോഗസ്ഥന്റെ കണ്‍മുന്നില്‍ പെടാതെയും അവള്‍ ഒഴിഞ്ഞുമാറി നടന്നു എന്നിട്ടും രക്ഷയുണ്ടായില്ല മനപൂര്‍വം അവളെ മുന്നില്‍ക്കൊണ്ടു വരാനും നോട്ടം കൊണ്ടും സ്പര്‍ശനം
കൊണ്ടും അവളുടെ ശരീരത്തെ ആസ്വദിക്കാനും അയാള്‍ മുതിര്‍ന്നു. സഹപ്രവര്‍ത്തകര്‍ക്ക് ഇതില്‍ അസംതൃപ്തിയുണ്ടെങ്കിലും മേലധികാരിയെ ഭയന്ന് അവരും നിശ്ശബ്ദത പാലിക്കും.

മേലധികാരിയുടെ പെരുമാറ്റം അതിരുവിട്ടപ്പോള്‍ മീനാക്ഷി പ്രതികരിച്ചു. പൊട്ടിത്തെറിച്ചു. അസഭ്യമായ ഭാഷയില്‍ അവളും തുറന്നടിച്ചപ്പോള്‍ മേലധികാരിയുടെ തലകുനിഞ്ഞു.

മേലധികാരിയുടെ മോശം പെരുമാറ്റത്തില്‍ സ്ലീവ്‌ലസ് ഡ്രസ് പോലും ബഹിഷ്‌കരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അവസ്ഥ. പരിതാപകരമായ ഇത്തരം അവസ്ഥകള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വരം ഇടറുമ്പോഴും നിശബ്ദയായി നില്‍ക്കുമ്പോഴും അത് മുതലെടുക്കുന്ന സാമൂഹിക വിരോധികള്‍ നാട്ടില്‍ സജീവമാണ്. അതുകൊണ്ടുതന്നെ സ്വന്തം ജീവനുവേണ്ടി സ്വന്തം മാനത്തിനുവേണ്ടി സ്ത്രീകള്‍ മുന്നോട്ട് വരണം

പൊതുസ്ഥലങ്ങളിലും മറ്റും സ്ത്രീകള്‍ നേരിടുന്ന അശ്ലീല നോട്ടങ്ങള്‍ക്കും വാക്കുകള്‍ക്കും മുന്നില്‍ പതറാതെ പ്രതികരിച്ച് മറ്റു സ്ത്രീകള്‍ക്ക്‌ പ്രചോദനമാകണമെന്നാണ് ചിത്രം നമുക്ക് മുന്നിലേക്ക് നല്‍കുന്ന ആശയം.

Top