അനാവശ്യ ഇടപെടലുകളുണ്ടാകുന്നു: ആസാം അഡ്വക്കേറ്റ് ജനറല്‍ രാജിവച്ചു

ദിസ്പുര്‍: തന്റെ പ്രവര്‍ത്തനങ്ങളില്‍ പുറത്തു നിന്നുള്ള അനാവശ്യ ഇടപെടലുകളുണ്ടാകുന്നുവെന്നാരോപിച്ച് ആസാം സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ രാജിവച്ചു.

അപ്രതീക്ഷിതമായിരുന്നു രാജി.

പരിപൂര്‍ണ ധാര്‍മികതയോടെ തനിക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് രാജി സമര്‍പ്പിച്ചശേഷം ചിന്‍മയ് ചൗധരി വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോട് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങള്‍ പോലും തന്നെ സര്‍ക്കാര്‍ അറിയിക്കുന്നില്ലെന്നും മാധ്യതയില്ലാത്ത സ്ഥാനത്തു തുടരുന്നതില്‍ അര്‍ഥമില്ലെന്നും ചൗധരി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ഈ വര്‍ഷം ജൂണില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രത്യേക താത്പര്യമെടുത്ത് ചൗധരിയെ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്ത് നിയമിച്ചത്.

Top