വെൽഫെയർ പാർട്ടിയും യുഡിഎഫും തമ്മിലുള്ള പ്രശ്നത്തിൽ പാർട്ടിക്കുള്ളിൽ തന്നെ രണ്ടഭിപ്രായം

തിരുവനന്തപുരം : വെൽഫെയർ പാർട്ടിയും യുഡിഎഫും തമ്മിലുള്ള പ്രശ്നത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ രണ്ടാഭിപ്രായം.തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് ധാരണയുണ്ടെന്ന് എംഎം ഹസൻ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും വെൽഫെയർ പാർട്ടിയുമായുളള സഹകരണത്തെച്ചൊല്ലിയുളള പ്രശ്നങ്ങൾ യുഡിഎഫിൽ തീർന്നിട്ടില്ല.

വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആവർത്തിക്കുന്നത്. എന്നാൽ, മുല്ലപ്പളളിയുടെ നിലപാടിനെ പരസ്യമായി തളളിയാണ് ഇപ്പോൾ യു ഡി എഫ് കൺവീനർ എംഎം ഹസൻ രംഗത്തെത്തിയിരിക്കുന്നത്.

Top