യുഎഇയില്‍ ഇന്നും രണ്ടായിരത്തിലധികം രോഗികള്‍

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. രാജ്യത്ത് ഇന്ന് 2236 പുതിയ കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2206 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,39,852 കൊവിഡ് പരിശോധനകളാണ് നടന്നത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 4.97 കോടിയോളം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

Top