ഡല്‍ഹി ഡൈനാമോസ് താരം സെയ്ത്യാസെന്‍ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍

seityasen-singh

ല്‍ഹി ഡൈനാമോസ് താരം സെയ്ത്യാസെന്‍ സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി സെയ്ത്യാസെന്‍ രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പിടാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. എന്നാല്‍, കേരള ബ്ലാസ്‌റ്റേഴ്‌സ്‌ന് മാനേജ്‌മെന്റൊ താരത്തിന്റെ ഏജന്റോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.

26 കാരനായ സെയ്ത്യാന്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. 504 മിനിറ്റുകളില്‍ നിന്ന് ഒരു ഗോളും മൂന്നു അസിസ്റ്റുകളുമാണ് ഈ മണിപ്പൂര്‍ താരത്തിന്റെ സംഭാവന. റോയല്‍ വാഹിദോ ക്ലബിലൂടെ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ സെയ്ത്യാസെന്‍ രണ്ടാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായിട്ടാണ് കളിച്ചത്. ആ സീസണിനുശേഷം സല്‍ഗോക്കര്‍ ഗോവയ്ക്കായി ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാന്‍ പോയി. പിന്നാലെ 2016 സീസണിലും നോര്‍ത്ത് ഈസ്റ്റിനായും അതിനുശേഷം ഐലീഗില്‍ ഡിഎസ്‌കെ ശിവായിന്‍സിനായും കളിച്ചു. കഴിഞ്ഞ സീസണില്‍ ഡൈനാമോസില്‍ എത്തുകയായിരുന്നു.

Top