യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; ‘അലിഗഡ്’ മാറ്റി ‘ഹരിഗഡ്’ ആക്കണം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പ്രശസ്ത നഗരമായ അലിഗഢിന്റെ പേര് മാറ്റാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത്. അലിഗഢിന്റെ പേര് ഹരിഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡ് പാസാക്കിയത്. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഈ നിര്‍ദ്ദേശം പാസായി. ഇനി ഈ നിര്‍ദേശം സര്‍ക്കാരിന് അയക്കും. ഉടന്‍ ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഇത് ആദ്യപടി മാത്രമാണെന്നും സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ.

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ യോഗത്തിലാണ് നിര്‍ദേശം അംഗീകരിച്ചത്. ”ഇന്നലെ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് പാസാക്കിയത്. ഇപ്പോള്‍, അത് മുന്നോട്ട് അയയ്ക്കും. ഉടന്‍ തന്നെ സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്ന ഞങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയ മേയര്‍ പ്രശാന്ത് സിംഗാള് പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top