ജയിലില്‍ പ്രത്യേക സൗകര്യങ്ങളില്ല ; ദിലീപിന്റെ വാസം പിടിച്ചുപറിക്കാര്‍ക്കൊപ്പം

കൊച്ചി: ആലുവ സബ് ജയിലില്‍ ദിലീപ് കഴിയുന്നത് പിടിച്ചുപറിക്കാരുള്‍പ്പെട്ട സെല്ലില്‍. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. ജയില്‍ നമ്പര്‍ 523 ആണ്.

പിടിച്ചുപറിക്കാരുള്‍പ്പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. മാല പറിച്ചതിനടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട സ്ഥിരം കുറ്റവാളികള്‍ക്കൊപ്പമാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ദിലീപിന് നല്‍കുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

എന്നാല്‍ ദിലീപിനെ ജയിലില്‍ പ്രവേശിപ്പിച്ച് പുറത്തിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നാണ്. ദിലീപിനെ മറ്റ് അഞ്ച് തടവുകാര്‍ക്കാപ്പമാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top