“എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉള്ള നടിമാർ ഈ ലോകത്തില്ല”-വെല്ലുവിളിച്ച് കങ്കണ

രു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി കങ്കണ റണൗട്ട്.

തന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും നടി ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാണ് കങ്കണയുടെ സ്വയം പുകഴ്ത്തൽ.

കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ ട്വിറ്ററിനെ ഇന്ത്യയിൽ നിന്നും നിരോധിക്കുമെന്ന് കങ്കണ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

Top